Deshabhimani

കേരള സോഷ്യൽ വനിതാവിഭാഗം ഓണാഘോഷം

VANITHA ONAM.jpg
വെബ് ഡെസ്ക്

Published on Oct 13, 2026, 08:13 AM | 1 min read

അബുദാബി: കേരള സോഷ്യൽ വനിതാ വിഭാഗം ഓണവിരുന്ന് സംഘടിപ്പിച്ചു. വനിതാ കൺവീനർ ഷൈനി ബാലചന്ദ്രൻ അധ്യക്ഷയായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ജോയിന്റ് സെക്രട്ടറി സ-്‌മിത ധനേഷ് എന്നിവർ സംസാരിച്ചു.

വനിതകളുടെ ഓണപ്പാട്ടിനൊപ്പമുള്ള നൃത്തച്ചുവടുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഓണപ്പായസം, വിവിധ ഓണക്കളികൾ, വടംവലി, സുംബ, ഡിജെ ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ ആമി ഹിഷാം സ്വാഗതവും അനീഷാ ജയൻ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home