ad
Deshabhimani

ഇഫ്താർ സമയത്തെ അമിതവേഗം ഒഴിവാക്കണം: ഷാർജ പൊലീസ്

traffic sharjah
avatar
കെ എൽ ഗോപി 

Published on Feb 21, 2026, 06:17 PM | 1 min read

ഷാർജ: ഇഫ്താർ സമയത്ത് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് ഡ്രൈവർമാർ ഒഴിവാക്കണമെന്നും, ജാഗ്രത പാലിച്ച് ഡ്രൈവിംഗ് നടത്തണമെന്നും ഷാർജ പൊലീസ്. റമദാനിൽ റോഡുകളിൽ ഡ്രൈവർമാർ കൂടുതൽ സംയമനവും ക്ഷമയും പാലിക്കുന്നതിലൂടെ ഒട്ടേറെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും, സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും ഹാനികരമാകുന്ന വിധത്തിൽ ഇഫ്താർ വേളയിലെ ഓട്ടപ്പാച്ചിൽ കാരണമാകുന്നുണ്ട്. ഷാർജ പൊലീസ് നടപ്പിലാക്കുന്ന റമദാൻ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ ആഹ്വാനം. മഗ്‌രിബ് ബാങ്കിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ റോഡുകളിൽ അപകട സാധ്യത വർദ്ധിക്കുന്നതായി ഷാർജ പൊലീസ് മീഡിയ അവയർനസ് വിഭാഗത്തിലെ ക്യാപ്റ്റൻ മനാ അൽ നഖ്ബി വ്യക്തമാക്കി.


ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വ്രതം മൂലമുള്ള ശാരീരിക തളർച്ചയും, നിർജലീകരണവും, മാനസിക സമ്മർദ്ദവും ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കുന്നതിന് സാധ്യതയുണ്ട്. സൂര്യാസ്തമയത്തിനു മുൻപ് വീട്ടിലെത്താനുള്ള തിടുക്കവും ക്ഷീണവും ചേരുമ്പോൾ ഡ്രൈവിങ്ങിൽ പാകപ്പിഴകൾ സംഭവിക്കുകയും, അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ഏതാനും മിനിറ്റുകൾ വൈകിയാലും ജീവിതം തകർക്കുന്ന അപകടങ്ങളിൽ പെടാതിരിക്കാനാണ് വിശ്വാസികൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും സുരക്ഷിതമായി വീട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ റോഡ് സുരക്ഷയിൽ എല്ലാവരും ഉത്തരവാദിത്വം കാണിക്കണമെന്നും ക്യാപ്റ്റൻ മനാ ഓർപ്പിച്ചു.


ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാത്ത ഡ്രൈവർമാർക്കും യാത്രക്കാർക്കും 500 ദിർഹം വീതം പുഴ ചുമത്തുമെന്ന് ഷാർജ പൊലീസ് വെളിപ്പെടുത്തി. ഇരുചക്ര വാഹന യാത്രികർക്കുള്ള നിയമങ്ങളും പൊലീസ് കർശനമാക്കിയിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 81 പ്രകാരം ഹെൽമറ്റ് ധരിക്കാത്ത ഡ്രൈവർക്കും യാത്രക്കാരനും 500 ദിർഹം വീതം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home