സലാല വിമാനത്താവളത്തിൽ സ്വയം നിയന്ത്രിത വാഹനം പരീക്ഷിച്ചു

മസ്‌കത്ത് : സലാല വിമാനത്താവളത്തിൽ സ്വയംനിയന്ത്രിത ഇലക്ട്രിക് വാഹനത്തിന്റെ പ്രവർത്തന പരീക്ഷണം നടത്തിയതായി അധികൃതർ. ഒമാന്റെ വിമാനത്താവള മേഖലയിലുടനീളം സ്മാർട്ട്, സുസ്ഥിര യാത്രാസൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സയീദ് ബിൻ ഹമൗദ് അൽ മാവാലി, ഒമാൻ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകൾ വിലയിരുത്താനും സ്മാർട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങൾ സ്വീകരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനും സംരംഭം ലക്ഷ്യമിടുന്നു.








0 comments