ad
Deshabhimani

വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ: ഇന്ത്യയുടെ ഇഷാറാണി ബറുവയ്ക്ക് വെള്ളി

Baruva

ഇഷാറാണി ബറുവ| Photo: SportStar

വെബ് ഡെസ്ക്

Published on Sep 13, 2026, 05:37 PM | 1 min read

ഹോ ചി മിൻ സിറ്റി : വിയറ്റ്നാം ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ഇഷാറാണി ബറുവ റണ്ണറപ്പ്. ഞായറാഴ്ച നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ തായ്‌ലൻഡിന്റെ സരുൺരക് വിതിദ്സാർണിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് (8-21, 15-21)

22കാരിയായ ഇഷാറാണി പരാജയപ്പെട്ടു. 34 മിനിറ്റായിരുന്നു മത്സരം.


ലോക റാങ്കിങ്ങിൽ 39-ാം സ്ഥാനത്തുള്ള മൂന്നാം സീഡ് ഇഷാറാണി, 106-ാം റാങ്കുകാരിയും സീഡ് ചെയ്യപ്പെടാത്ത താരവുമായ സരുൺരകിനോടാണ് പരാജയപ്പെട്ടത്. 2022ലെ ഇന്ത്യ ജൂനിയർ ഇന്റർനാഷണൽ ഗ്രാൻഡ് പ്രീ മത്സരത്തിലായിരുന്നു ഇരുവരും ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. സരുൺരകിനോട് ഇഷാറാണി തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്.


സെമിഫൈനലിൽ സഹതാരം രക്ഷിത ശ്രീ രാമ്രാജിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ഇഷാറാണി ഫൈനലിലെത്തിയത്. ഫൈനലിന് മുമ്പുള്ള മത്സരങ്ങളിലൊന്നും ഒരു ഗെയിം പോലും ഇഷാറാണി വിട്ടുകൊടുത്തിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home