ad
Deshabhimani

ഒമാനിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് ലൈസൻസ് വേണമെന്ന് അധികൃതർ

oman flag
വെബ് ഡെസ്ക്

Published on Jul 14, 2026, 03:56 PM | 1 min read

മസ്‌കത്ത്‌ : ഏതെങ്കിലും കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ അംഗീകാരങ്ങൾ നേടാനും ലൈസൻസിങ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഒമാനിലെ വ്യക്തികളോടും സംഘടനകളോടും സാംസ്കാരിക, കായിക, യുവജന മന്ത്രാലയം ആവശ്യപ്പെട്ടു. ഏതെങ്കിലും പരിപാടി ആരംഭിക്കുന്നതിന് മുമ്പ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർട്‌സുമായി മുൻകൂട്ടി ഏകോപിപ്പിക്കുകയും ആവശ്യമായ നിയന്ത്രണ അംഗീകാരങ്ങൾ നേടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.


"മുൻജെസ്' എന്ന ഔദ്യോഗിക പോർട്ടലിലൂടെ ലൈസൻസിങ്‌ സേവനം ലഭ്യമാണ്‌. നൽകിയ ലൈസൻസുകളിൽ അംഗീകരിച്ച പേരുകളും വിശദാംശങ്ങളും പാലിക്കാനും എല്ലാ കലാപരമായ പ്രവർത്തനങ്ങളും അംഗീകൃത രേഖകൾ, പെർമിറ്റുകൾ, ചട്ടങ്ങൾ എന്നിവയ്ക്ക്‌ അനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംഘാടകരോട് അഭ്യർഥിച്ചു.


അംഗീകൃത ലൈസൻസ് നേടാതെ കലാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ബാധകമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും പെർമിറ്റുകളില്ലാതെ നിലവിൽ അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ അവയുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home