ad
Deshabhimani

അകക്കാമ്പുകൾ: കവിതാ സമാഹാരം പ്രകാശനം ചെയ്തു

akakkambukal book release
വെബ് ഡെസ്ക്

Published on Oct 06, 2025, 05:03 PM | 1 min read

ദമ്മാം: മാത്തുക്കുട്ടി പള്ളിപ്പാടിന്റെ അകക്കാമ്പുകൾ എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം നടത്തി. പുസ്തകപ്രകാശന ചടങ്ങ് സൗദി മലയാളം മിഷൻ പ്രസിഡന്റും നവോദയ രക്ഷാധികാരി കമ്മറ്റിയംഗവും ആയ പ്രദീപ്‌ കൊട്ടിയം ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ദമ്മാമിൽ ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി സൗദി നാഷണൽ പ്രസിഡന്റ്‌ ബിജു കല്ലുമലയുടെ അധ്യക്ഷത വഹിച്ചു.


എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പുസ്തക പരിചയം നടത്തി. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൗഫൽ കവിതാ സമാഹാരം കവയത്രി സോഫിയ ഷാജഹാന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ ദമ്മാമ്മിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടന ഭാരവാഹികളും പങ്കെടുത്തു. പ്രകാശന ചടങ്ങിൽ ഡോ. നൗഫലിനെ ആദരിച്ചു.


ദമ്മാം നവോദയ കേന്ദ്ര സെക്രട്ടറി രഞ്ജിത് വടകര, നവയുഗം സാംസ്കാരിക വേദി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു വർക്കി, കനിവ് സാംസ്കാരിക വേദി രക്ഷാധികാരി ഷാജി പത്തിച്ചിറ, സൗദി മലയാളി സമാജം വൈസ് പ്രസിഡന്റ്‌ ലീന ഉണ്ണികൃഷ്ണൻ, സവ ജനറൽ സെക്രട്ടറി ബൈജു കുട്ടനാട്, സിയാ ഡ്രീം ക്യാച്ചേഴ്സ്, എഴുത്തുകാരികളായ ലതിക അങ്ങേപ്പാട്ട്, സീനത്ത് സാജിദ്, സാംസ്കാരിക പ്രവർത്തകൻ ഇക്ബാൽ വെളിയംകോട് എന്നിവർ ആശംസ പ്രസംഗം നടത്തി.


സൗദി മലയാളി സമാജം മാത്തുക്കുട്ടി പള്ളിപ്പാടിനെ എഴുത്തിന്റെ വഴിയിൽ ആദരവ് നൽകി. എഴുത്തുകാരിയും നാടക പ്രവർത്തകയുമായ അഡ്വക്കേറ്റ് ആർ ഷഹ്‌ന സ്വാഗതം പറഞ്ഞ യോഗത്തിന് എഴുത്തുകാരനും സൗദി മലയാളി സമാജം ഓർഗനൈസിങ് സെക്രട്ടറിയുമായ ഷനീബ് അബൂബക്കർ നന്ദി പറഞ്ഞു. പ്രകാശന ചടങ്ങിൽ സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home