ad
Deshabhimani

അജ്മാൻ വിഷൻ 2030 സമൂഹത്തെ സേവിക്കാൻ

ajman vision
വെബ് ഡെസ്ക്

Published on Sep 29, 2025, 05:33 PM | 1 min read

ഷാർജ: സമൂഹത്തെ സേവിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ, നയങ്ങൾ, നിയമനിർമാണങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് അജ്മാൻ വിഷൻ 2030 എന്ന് അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. സര്‍ക്കാരിന്‍റെ മികവ് എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ്. മത്സരം അവാർഡുകളെക്കുറിച്ചാകരുത്. മറിച്ച് സമൂഹത്തിന് വേണ്ടിയുള്ള ആത്മാർഥമായ സേവനത്തെക്കുറിച്ചാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്മാനിൽ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് കോംപ്ലക്സിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സേവന നിലവാരത്തിൽ മികവ് നിലനിർത്തുകയും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ സേവന കേന്ദ്രങ്ങളെയും ചാനലുകളെയും ഉൾപ്പെടുത്തി സേവനങ്ങൾക്കായുള്ള ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. നേട്ടം, പുരോഗതി, ഉത്തരവാദിത്വം എന്നീ മൂന്ന് പ്രധാന തൂണുകളിൽ അജ്‌മാൻ വിഷൻ 2030ന്റെ അടുത്തഘട്ടം കെട്ടിപ്പടുക്കും. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിൽ നൂതന ആശയ സംസ്കാരം വളർത്തിയെടുക്കുകയും, സൃഷ്ടിപരമായ ആശയങ്ങളും പരിഹാരങ്ങളും നിർവഹിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും, ജോലിസ്ഥലത്ത് ദൃഢനിശ്ചയമുള്ള ആളുകളെ ശാക്തീകരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളെ സജ്ജമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home