ad
Deshabhimani

ഗാസയ്ക്ക് സഹായവുമായി അജ്മാൻ

ajman gaza aid
വെബ് ഡെസ്ക്

Published on Mar 10, 2025, 04:13 PM | 1 min read

അജ്മാൻ: റംസാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ ഗാസയ്ക്ക് സഹായവുമായി അജ്മാൻ. ഗാസയിലെ ദുരിത ബാധിതരെ സഹായിക്കാൻ 410 ടൺ സഹായവസ്‌തുക്കൾ അജ്‌മാൻ അയച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിർദേശപ്രകാരം സഹായം.


എമിറേറ്റിലെ നാല് പ്രമുഖ ജീവകാരുണ്യ കൂട്ടായ്മകളുടെ പങ്കാളിത്തത്തിലാണ് സഹായം അയച്ചത്. ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ചാരിറ്റി ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ എന്നിവരാണ് പങ്കാളികളായത്. ഭക്ഷണ സാധനങ്ങൾ, ശുചിത്വ കിറ്റുകൾ, മറ്റ് മാനുഷിക സഹായ വസ്‌തുക്കൾ എന്നിവയാണ് ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷണവും അവശ്യവസ്തുക്കളും അടങ്ങിയ സഹായം കൈമാറിയതായി അൽ ഇഹ്‌സാൻ ചാരിറ്റി അസോസിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ അലി അൽ നുഐമി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home