ad
Deshabhimani

ഗൾഫ് സർവീസ്‌ പുനഃരാരംഭിച്ച് എയർ ഇന്ത്യ

Air India.jpg
വെബ് ഡെസ്ക്

Published on May 01, 2026, 07:54 PM | 1 min read

ദുബായ്‌: ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌. കേരളത്തിൽനിന്ന്‌ ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ്‌ പുനഃരാരംഭിച്ചത്‌.


കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കുപുറമെ അമൃത്‌സർ, ബംഗളുരു, ഡൽഹി, ഹൈദരാബാദ്, ജയ്‌പുർ, ലഖ്‌നൗ, മംഗളുരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിലേക്കും വ്യാഴാഴ്‌ച സർവീസ്‌ പുനഃരാരംഭിച്ചു.


ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ, അൽ ഐൻ, മസ്‌കത്ത്‌, ജിദ്ദ, റിയാദ്, ദമ്മാം, ബഹ്‌റൈൻ, ദോഹ, കുവൈത്ത്‌ എന്നീ നഗരങ്ങളിലേക്കാണ്‌ സർവീസുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home