ഇത്തിഹാദ് റയിൽ: ചരിത്രയാത്രയ്ക്ക് തുടക്കം

അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന സ്വപ-്‌നപദ്ധതിയായ ഇത്തിഹാദ് റെയിൽ ട്രെയിൻ സർവീസിന് ചൊവ്വാഴ-്‌ച ഔദ്യോഗികമായി തുടക്കം കുറിക്കും.
ട്രെയിൻ അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ സർവീസ് ഇന്ന് രാവിലെ ഫുജൈറയിൽ നിന്നും 5.34ന് പുറപ്പെടും.
യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖലയിൽ നിർണായക ചുവടുവയ്പായാണ് ഈ സർവ്വീസ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ 1മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഫുജൈറയിൽ നിന്ന് അബൂദബിയിലെത്തും.
ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാകും. വിശാലമായ സീറ്റുകൾ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ, ഡിജിറ്റൽ യാത്രാ സേവനങ്ങൾ, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് ട്രെയിനുകൾ ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഫുജൈറ-അബൂദബി സർവീസാണ് ആരംഭിക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി ദുബായ്, അൽ ദൈദ് , അൽ ദഫ്ര മേഖല, ഷാർജ എന്നീ പ്രധാന കേന്ദ്രങ്ങൾ യാത്രാ റെയിൽ ശൃംഖലയുടെ ഭാഗമാകും.











0 comments