ബൗഷർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ആറാം പതിപ്പ്: ഗ്രൂപ്പ് നിർണ്ണയവും ട്രോഫി അനാച്ഛാദനവും നടത്തി

മസ്‌കത്ത് : ബൗഷർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ആറാം പതിപ്പിന്റെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി അനാച്ഛാദനവും കുമിൻസ് ഹോട്ടലിൽ സംഘടിപ്പിച്ചു. ടീം ബൗഷർ സെക്രട്ടറി ബിജോയ് പാറാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രോഫി അനാച്ഛാദനം കുമിൻസ് മാനേജിങ് ഡയറക്ടർ റസാം, കേരള വിഭാഗം കോ-കൺവീനർ ജഗദീഷ് കെ, വിജയൻ കരുമാണ്ടി എന്നിവർ ചേർന്ന് നിർവഹിച്ചു.
കുമിൻസ് ബൗഷർ എഫ്സിയുടെ പുതിയ ജേഴ്സി പ്രകാശനം മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനുചന്ദ്രൻ, കുമിൻസ് മാനേജിങ് ഡയറക്ടർ റസാമിനു നൽകി നിർവഹിച്ചു. ചടങ്ങിൽ ടീം ബൗഷർ പ്രസിഡന്റ് സന്തോഷ് എരിഞ്ഞേരി അധ്യക്ഷനായി. ആറാമത് ബൗഷർ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളെ നാല് ഗ്രൂപ്പുകളായി വിഭജിക്കുന്നതിനായുള്ള ഗ്രൂപ്പ് നിർണ്ണയവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മത്സരങ്ങൾ മബേല അഷാദി ഗ്രൗണ്ടിൽ ഡിസംബർ 5ന് വൈകിട്ട് മുതൽ ആരംഭിക്കും.









0 comments