അടിച്ചുകയറി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

Photo: AFP
റായ്പൂർ: വിരാട് കോഹ്‍ലിയും ഋതുരാജ് ഗെയ്ക്വാദും കെട്ടിപ്പൊക്കിയ റൺമല തകർത്ത് ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടന്നത്. ഇതോടെ മൂന്ന് മത്സര പരമ്പര സമനിലയിലായി.
സ്കോർ: ഇന്ത്യ- 358/5 (50 ഓവർ) , ദക്ഷിണാഫ്രിക്ക- 362/6 (49.2 ഓവർ)
സെഞ്ചുറി നേടിയ എയ്ഡൻ മാർക്രമാണ് (98 പന്തിൽ 110 റൺസ്) ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. മാത്യു ബ്രീറ്റ്‌സ്‌കെയും (64 പന്തിൽ 68 റൺസ്) ഡെവാള്‍ഡ് ബ്രവിസും ( 34 പന്തിൽ 54 റൺസ്) ക്യാപ്റ്റൻ ടെംബ ബവുംമ (48 പന്തിൽ 46 റൺസ്) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണെടുത്തത്. 93 പന്തിൽ 102 റൺസ് നേടിയ കോഹ്‍ലിയും 83 പന്തിൽ 105 റൺസ് നേടിയ ഗെയ്ക്വാവാദുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ആറാം വിക്കറ്റിൽ ക്യാപ്റ്റൻ കെ എൽ രാഹുലും (43 പന്തിൽ 66 റൺസ്) രവീന്ദ്ര ജഡേജയും (27 പന്തിൽ 24 റൺസ്) ചേര്‍ന്നാണ് സ്‌കോര്‍ 300 കടത്തിയത്.







0 comments