വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

വയനാട്: വെള്ളമുണ്ടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇബ്രായികുട്ടി(35) യെയാണ് ബുധനാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്. എടവക കാരക്കുനി സ്വദേശിനിയാണ്.
ചൊവ്വാഴ്‌ച ഇബ്രായികുട്ടി തനിച്ചായിരുന്നു ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നത്. ബുധന്‍ രാവിലെ ഭാര്യ ഫോണ്‍ വിളിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി അന്വേഷിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ആറോടെ കാരക്കുനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌ക്കരിച്ചു. ഭാര്യ: ഷെമീല (കമ്പളക്കാട് ജില്ലാ ക്രൈബ്രാഞ്ച് ഓഫീസ്). മകൻ: കിയാൻ താനിഷ് ഇബ്രാഹിം.








0 comments