"ഇനി സഹിക്കാൻ പറ്റില്ല; മാങ്കൂട്ടത്തിലിന്റെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ അവൾക്ക് വേറെ പേര് വീണേനെ"

തിരുവനന്തപുരം: ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്രം കേസുകൾ നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. മാങ്കൂട്ടത്തിലിനെ ഉടൻ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ഷമ ആവശ്യപ്പെട്ടു. തീർത്തും സ്വാർത്ഥനാണ് മാങ്കൂട്ടത്തിൽ. ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ തനിക്കെതിരെ പരാതിയുണ്ടോ എന്ന് അഹങ്കാരത്തോടെയാണ് അയാൾ ചോദിച്ചത്. ചോദ്യംചെയ്യാൻ ആവശ്യപ്പെട്ടാൽ വരും എന്നെല്ലാം പറഞ്ഞു. പക്ഷേ ഇപ്പോൾ നട്ടെല്ലും നിലപാടും ഉള്ള ആളാണെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തുവന്ന് ചോദ്യംചെയ്യലിന് വിധേയനാകണം.- ഷമ മാധ്യമങ്ങളോട് പറഞ്ഞു.
മാങ്കൂട്ടത്തിലിനെതിരെ ഒരുപാട് സ്ത്രീകൾ പരാതികൾ ഉന്നയിച്ചുകഴിഞ്ഞു. ഇനി സഹിക്കാൻ പറ്റില്ല, ഇങ്ങനെയൊരാളെ കോൺഗ്രസിൽവെക്കരുത്. മാങ്കൂട്ടത്തിലിന്റെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ അവൾക്ക് വേറെ പേര് വീണേനെ. മാങ്കൂട്ടത്തിൽ പുരുഷനായതുകൊണ്ട് അവസരം വീണ്ടും കൊടുക്കുന്നു, സ്ത്രീ ആയിരുന്നെങ്കിൽ പുറത്താക്കിയേനെ. കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞിരുന്നയാൾ ഒരാഴ്ചയായി മുങ്ങിനടക്കുകയാണ്- ഷമ പറഞ്ഞു.








0 comments