മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

താനൂർ: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കെ പുരം സ്വദേശി തലപ്പള്ളി അജീഷാണ് (45) താനൂർ പൊലീസിന്റെ പിടിയിലായത്.
ഇയാൾ അതിജീവിതയുടെ ചിത്രം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. താനൂർ സിഐ കെ ടി ബിജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചിത്രം പ്രചരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.








0 comments