Deshabhimani

കൊല്ലം സ്വദേശി സലാലയിൽ മരിച്ചനിലയിൽ

Biju Madhavan Kutty

ബിജു മാധവൻ കുട്ടി

വെബ് ഡെസ്ക്

Published on Nov 11, 2026, 06:18 PM | 1 min read

സലാല: കൊല്ലം വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻ കുട്ടി (52)യെ സലാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വ രാത്രിയോടെ ഭാര്യ ജോലി കഴിഞ്ഞെത്തി വാതിൽ തുറന്നപ്പോൾ വീടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തുകയായിരുന്നു.


കഴിഞ്ഞ 18 വർഷമായി സലാലയിലെ അൽ സാഹീർ ഡെൻ്റൽ ക്ലീനിക്കിൽ ടെക്നീഷ്യനായി ജോലി ചെയ്ത വരികയായിരുന്നു ഇദ്ദേഹം. ഭാര്യ രഞ്ജിനി ഇതേ ക്ലിനിക്കിൽ എക്സറെ ടെക്നീഷനാണ്. ഏക മകൾ സംഗമിത്ര നാട്ടില്‍ ദന്ത ഡോക്ടർ ആണ്.

അച്ഛൻ: രാമൻ പിള്ള മാധവൻ പിള്ള, അമ്മ: ദേവകി അമ്മ ഗോമതി അമ്മ.


സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഡോ അബൂബക്കർ സിദ്ദീഖ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home