4 ബംഗ്ലാദേശുകാരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

മസ്‌കത്ത് : ബംഗ്ലാദേശ് സ്വദേശികളായ നാല് പ്രവാസികളെ ഒമാനിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ. 25നും 35നും ഇടയിൽ പ്രായമുള്ളവരും ഒരേ കുടുംബത്തിൽ ഉള്ളവരുമാണ് ഇവരെന്ന് ഒമാനിലെ ചിറ്റോഗ്രാം അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് യാസീൻ ചൗധരി പറഞ്ഞു.
മരിച്ചവരിൽ ഒരാൾ നിസ്‌വയിലും മറ്റൊരാൾ സുവൈഖിലും മറ്റ് രണ്ടുപേർ മുലദയിലുമാണ് താമസിച്ചിരുന്നത്. നാലുപേരും ബംഗ്ലാദേശിലെ ചിറ്റോഗ്രാം ജില്ലയിലെ റൻഗുണിയ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ളവരാണ്. സഹോദരന്മാരിൽ രണ്ടുപേർ വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതാണ്. സംഭവദിവസം, നാല് സഹോദരങ്ങളും കാറിൽ ഷോപ്പിങ്ങിനായി ഒരുമിച്ച് പുറത്തുപോയതായി റിപ്പോർട്ടുണ്ട്. പിന്നീട് വാഹനത്തിനുള്ളിൽ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തി അദ്ദേഹം പറഞ്ഞു. മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടരുകയാണ്.










0 comments