Deshabhimani

അനുമതിയില്ലാതെ ഗാർഹിക തൊഴിലാളി സേവനം; 200 സമൂഹമാധ്യമ അക്കൗണ്ട്‌ പൂട്ടി

Social Media
വെബ് ഡെസ്ക്

Published on Sep 21, 2026, 04:47 PM | 1 min read

ദുബായ് : അനുമതിയില്ലാതെ ഗാർഹിക തൊഴിലാളി സേവനം വാഗ്ദാനം ചെയ്ത 200 സമൂഹമാധ്യമ അക്കൗണ്ടുകൾ 2026ന്റെ ആദ്യ പകുതിയിൽ അടച്ചുപൂട്ടിയതായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലാതെയും ആവശ്യമായ അനുമതികളില്ലാതെയുമാണ് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെയാണ് അക്കൗണ്ടുകൾ തടഞ്ഞത്.


ഫീൽഡ് പരിശോധന, ഇലക്ട്രോണിക് നിരീക്ഷണം, വിവിധ പിന്തുടർച്ച സംവിധാനങ്ങൾ, നിർമിത ബുദ്ധി സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തിയത്. അനധികൃത സേവനങ്ങളോ സംശയാസ്പദമായ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചശേഷം മാത്രമേ ഗാർഹിക തൊഴിലാളി സേവനം തേടാവൂ എന്നും നിർദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home