പണിക്കൻ രാജൻ അന്തരിച്ചു

പണിക്കൻ രാജൻ
ധർമടം: ധർമടത്തെ മുതിർന്ന സിപിഐ എം നേതാവ് പണിക്കൻ രാജൻ (79) അന്തരിച്ചു. ബുധൻ പുലർച്ചെ 5 മണിയോടെ തലശേരി സഹകരണാശുപത്രിയിലാണ് അന്ത്യം. പണിക്കൻ രാജൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ദീർഘകാലം അവിഭക്ത ധർമടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ധർമടം നോർത്ത് ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. മരിക്കുമ്പോൾ സിപിഐ എം മേലൂർ കലാമന്ദിരം ബ്രാഞ്ച് അംഗമാണ്. 1964 മുതൽ കമ്യൂണിസ്റ്റ് പാർടി അംഗമാണ്. കർഷക സംഘം വില്ലേജ് പ്രസിഡൻ്റായിരുന്നു. ധർമടം ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം പ്രസിഡൻ്റാണ്. ധർമടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, തലശേരി സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലയിൽ പ്രവർത്തിച്ചു.
ബീഡി തൊഴിലാളിയായി ജീവിതമാരംഭിച്ച പണിക്കൻ രാജൻ 1971ലെ തലശേരി കലാപകാലത്ത് ന്യൂനപക്ഷ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി. അടിയന്തിരാവസ്ഥകാലത്ത് കോൺഗ്രസ് അക്രമത്തെ പ്രതിരോധിക്കാനും നേതൃത്വം നൽകി.
ഭാര്യ: രാധ. മക്കൾ: അഭിനേഷ് (സിപിഐ എം മേലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി. ധർമടം സർവീസ് സഹകരണ ബാങ്ക് മാനേജർ), അഖിലേഷ് (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് തലശേരി), ഷീന (പിണറായി കമ്പൗണ്ടർ ഷാപ്പ്). മരുമക്കൾ: രേഖ പി എം, ഷൈനി (അധ്യാപിക, കെകെവി മെമ്മോറിയൽ ഹൈസ്കൂൾ, പാനൂർ), രജി ടി എം ( പിണറായി). സഹോദരങ്ങൾ: ലീല, മോഹനൻ, സുധ പരേതരായ, ശാരദ, വാസു, ബാലൻ.
മൃതദേഹം ബുധൻ വൈകീട്ട് 4 മണി വരെ മേലൂർ കലാമന്ദിരം പരിസരത്തെ വീട്ടിലും 5 മണി വരെ ചിറക്കുനി അബു ചാത്തുക്കുട്ടി സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് 5.30ന് പിണറായി പന്തക്കപ്പാറ പ്രശാന്തി പൊതുശ്മശാനത്തിൽ.










0 comments