ad
Deshabhimani

ഇന്ത്യയിലും റഷ്യയിലും ചൈനയിലും ശുദ്ധവായുവും വെള്ളവുമില്ല: ട്രംപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 06, 2019, 03:48 AM | 0 min read

ലണ്ടന്‍ > ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ വെള്ളമോ ഇല്ലെന്നും എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. 

ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം.

ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ വായുവോ വെള്ളമോ ഇല്ല. ഈ രാജ്യങ്ങളിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ രാജ്യങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. - ട്രംപ് ആരോപിച്ചു. 

ആഗോള താപനത്തിനെതിരേയുള്ള പാരിസ് ഉടമ്പടിക്കെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ലോകത്ത് ഏറ്റവുമധികം മലിനീകരണമുണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇത്തരം നടപടികള്‍. അമേരിക്കയിലെ അന്തരീക്ഷം നല്ലതാണ്. ഇത് സര്‍വേ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതാണ്-അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home