Deshabhimani

യുഎഇയിൽ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2019, 04:05 PM | 0 min read

യുഎഇ>  ഉമ്മുല്‍ഖുവൈനില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു. കണ്ണൂര്‍  സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകൾ മെഹക് ഫിറോസാണ്‌(15)മരിച്ചത്. ഉമ്മുല്‍ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്‌. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

 ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന് സമീപം എന്‍ബി 24 ജിം കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നാണ് മെഹക് വീണത്. ഇതേ കെട്ടിടത്തിലാണ് മെഹക്കും കുടുംബവും താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home