27 July Saturday

എൻഐഎയ്‌ക്ക്‌ എതിരെ ഗൗതം നവ്‌ലാഖ; 
ഹർജി ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


ന്യൂഡൽഹി
വീട്ടുതടങ്കലിലേക്ക്‌ മാറ്റണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌ അനുസരിക്കാൻ എൻഐഎ തയ്യാറാകുന്നില്ലെന്ന്‌ ഭിമാകൊറേഗാവ്‌ കേസിലെ പ്രതി ഗൗതം നവ്‌ലാഖ. ഹർജി ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ബെഞ്ച്‌ വെള്ളിയാഴ്‌ച പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു.

ഈ മാസം 10നാണ്‌ ഗൗതം നവ്‌ലാഖയെ ഉപാധികളോടെ വീട്ടുതടങ്കലിലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്‌. എന്നാൽ, ഇത്രയും ദിവസമായിട്ടും ഉത്തരവ്‌ എൻഐഎ നടപ്പാക്കിയിട്ടില്ല. എന്നാല്‍ നവ്‌ലാഖ ആവശ്യപ്പെട്ടത്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ നിയന്ത്രണത്തിലുള്ള ലൈബ്രറിയുടെ മുകളിലെ കെട്ടിടത്തിലേക്ക്‌ മാറ്റണമെന്നാണെന്നും അത്‌ അംഗീകരിക്കാനാകില്ലെന്നും എൻഐഎയ്‌ക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത വാദിച്ചു. ഈ വാദം അടിസ്ഥാനരഹിതമാണെന്ന്‌ നവ്‌ലാഖയുടെ അഭിഭാഷക നിത്യാ രാമകൃഷ്‌ണൻ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top