Deshabhimani

‘ലൈസൻസ്‌ പുതുക്കാത്ത എത്ര ചാനൽ പൂട്ടിച്ചു’ ; കേന്ദ്രത്തിനോട്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 11:36 PM | 0 min read


ന്യൂഡൽഹി
ലൈസൻസ്‌ പുതുക്കാത്തതിനെ തുടർന്ന്‌ കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടെ എത്ര ചാനലുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. കർണാടകത്തിൽ ജെഡിയു നേതാവും മുൻ എംപിയുമായ പ്രജ്വൽരേവണ്ണയുടെയും സഹോദരന്റെയും ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത ‘പവർ ടിവി’ക്ക്‌ എതിരെ പ്രതികാരനടപടി ആരോപിച്ചുള്ള ഹർജിയിലാണ്‌ സുപ്രീംകോടതി ഇടപെടൽ.

ലൈസൻസ്‌ പുതുക്കാത്തതിനെ തുടർന്ന്‌ എത്ര ചാനലുകളോട്‌ പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്‌ ബാനർജിയോട്‌ ചോദിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home