Deshabhimani

പൊലീസ്‌ മുമ്പാകെ നടത്തിയ 
കുറ്റസമ്മതം 
തെളിവല്ല : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 11:24 PM | 0 min read


ന്യൂഡൽഹി
പൊലീസിന്‌ മുമ്പാകെ നടത്തിയ കുറ്റസമ്മതങ്ങൾ കുറ്റപത്രത്തിന്റെ ഭാഗമാക്കിയാൽ കോടതികൾ അത്‌ അവഗണിക്കണമെന്ന്‌ സുപ്രീംകോടതി. ഇന്ത്യൻ തെളിവുനിയമത്തിലെ 25–-ാം വകുപ്പും ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 23(1) വകുപ്പും അനുസരിച്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ നടത്തിയ കുറ്റസമ്മതമൊഴികൾ തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖയുടെ ബെഞ്ച്‌ വിശദീകരിച്ചു. കുറ്റസമ്മതമൊഴികൾ കുറ്റപത്രത്തിന്റെ ഭാഗമാക്കിയ ഉത്തർപ്രദേശ്‌ പൊലീസിന്റെ നടപടിയെ സുപ്രീംകോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home