ad
Deshabhimani

മുസഫര്‍പുര്‍ സ്കൂളില്‍ ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവം; പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2016, 07:09 AM | 0 min read

ന്യൂഡല്‍ഹി > മുസഫര്‍പുര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ദളിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. 

പ്രധാനാധ്യാപകന്‍ രാജീവ് രാജനാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലിനെയും 13 അധ്യാപകരെയും ഒരു ഓഫീസ് അസിസ്റ്റന്റിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവം പുറത്ത് പറയാതെ ഇരുന്ന സാക്ഷികളായ മറ്റ് ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെയും നടപടിയെടുക്കും.

വീഡിയോ പുറത്തുവന്നതിനെ  തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. 11,12 ക്ളാസുകളിലെ സഹോദരര്‍മാരായ വിദ്യാര്‍ഥികളാണ് സഹപാഠിയെ മര്‍ദ്ദനത്തിനിരയാക്കിയത്. ആഗസ്ത് 25ന് ആയിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്ത് ഇവര്‍ വിദ്യാര്‍ത്ഥിയെ ഒഴിഞ്ഞ ഒരു മുറിയിലേയ്ക്ക് കൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നു  വിദ്യാര്‍ഥികളാരും ഇത് തടയാന്‍ ശ്രമിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ പുറത്തു വന്നതോടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home