ad
Deshabhimani

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസ് ; നിയമവിദ്യാർഥി അറസ്റ്റിൽ

sc
വെബ് ഡെസ്ക്

Published on Jul 15, 2026, 12:22 PM | 1 min read

ന്യൂഡൽഹി : കേസ് പരിഗണിക്കുന്നതിനിടെ കോടതിക്കുള്ളിൽ ജഡ്ജിമാരോട് ആക്രോശിക്കുകയും ചീഫ് ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ നിയമവിദ്യാർഥി പ്രബൽ പ്രതാബ് സിങ് അറസ്റ്റിൽ.


ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു നിയമവിദ്യാർഥിയായ ചന്ദർ ഭാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ പത്തിനായിരുന്നു കോടതിയെ ഞെട്ടിച്ച പ്രബൽ പ്രതാബ് സിങ്ഹിന്റെ അച്ചടക്കലംഘനം. ജസ്റ്റിസ് കെവി വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.


ലഖ്‌നൗ വികാസ് നഗർ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രബൽ പ്രതാപ് നേരിട്ട് ഹാജരായത്. കേസ് പരിഗണനയ്ക്ക് എടുത്തയുടൻ ബെഞ്ചിന് നേരെ തിരിഞ്ഞ ഇയാൾ, "മിസ്റ്റർ ജുഡീഷ്യൽ സർവന്റ്, ലഖ്‌നൗ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു" എന്ന് ആക്രോശിക്കുകയായിരുന്നു. പിന്നാലെ കൈയിലെ ഫയൽ കോടതിമുറിക്കുള്ളിൽ വലിച്ചെറിയുകയും ചീഫ് ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു. തുടർന്ന് നിയമവിദ്യാർഥിയെ കോടതിയിൽ നിന്ന് പുറത്താക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home