ഭക്ഷ്യവിഷബാധ: കൊച്ചിയിൽ മന്തി കഴിച്ച 10 പേർ ആശുപത്രിയിൽ, ഹോട്ടൽ പൂട്ടി

പ്രതീകാത്മക ചിത്രം
കൊച്ചി: മന്ത്രി കഴിച്ചതിന് പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ആശുപത്രിയിൽ ചികിത്സ തേടി. കത്രിക്കടവ് അൽ റീം മന്ത്രി ഹോട്ടലിൽ നിന്ന് മന്ത്രി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദന, ഛർദ്ദി, പനി തുടങ്ങിയ ശാരീര അസ്വസ്ഥകളാണ് മന്തി കഴിച്ചവർക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഇന്ദിരഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടി.
ബാധിതരിൽ നിന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കുകയും ചെയ്തു. തുടർനടപടികളുടെ ഭാഗമായി ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്പെൻഡ് ചെയ്തു.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.










0 comments