ബാലസോർ ട്രെയിൻ അപകടം; സീനിയർ സെക്ഷൻ എൻജിനീയർ അടക്കം മൂന്നുപേർ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2023, 07:11 PM | 0 min read


ന്യൂഡൽഹി
ഒഡിഷയിൽ 293 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. സീനിയർ സെക്‌ഷൻ എൻജിനിയർ (സിഗ്‌നൽ) അരുൺകുമാർ മഹന്ത, സെക്‌ഷൻ എൻജിനിയർ മുഹമ്മദ്‌ അമീർ ഖാൻ, ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവരാണ്‌ അറസ്റ്റിലായത്‌. അപകടംവരുത്താൻ അവർ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും സ്വന്തം ചെയ്തികളാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നതായി അന്വേഷണസംഘം വിലയിരുത്തുന്നു.

സിഗ്‌നൽ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ റെയിൽവേ സേഫ്‌റ്റി കമീഷണർ (സിആർഎസ്‌) വ്യക്തമാക്കിയിരുന്നു. ജൂൺ രണ്ടിനാണ്‌ ഹൗറയിൽനിന്ന്‌ ചെന്നൈയിലേക്ക്‌ പോയ കോറമാണ്ഡൽ എക്‌സ്‌പ്രസ്‌ നിർത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകിൽ ഇടിച്ചത്‌. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്‌പുർ– -ഹൗറ എക്‌സ്‌പ്രസും ഇതിൽ ഇടിച്ച്‌ പാളംതെറ്റി.

സ്വിച്ചുകളുടെ പിഴവ് ആരുടെ കുറ്റം
രണ്ട് സമാന്തര ട്രാക്കിനെ ബന്ധിപ്പിക്കുന്ന സ്വിച്ചുകളുടെ പിഴവും അപകടത്തിന്‌ ഇടയാക്കിയെന്ന്‌ റെയിൽവേ ബോർഡിന് സിആർഎസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്‌.  2022 മെയ് 16ന് ഖരഗ്പുർ ഡിവിഷനിലെ ബാങ്ക്‌റയാബാസ് സ്റ്റേഷനിൽ തെറ്റായ വയറിങ്ങും കേബിൾ തകരാറും കാരണം അപകടമുണ്ടായി. ഈ സംഭവത്തിനുശേഷം, തെറ്റായ വയറിങ്‌ പ്രശ്നം പരിഹരിക്കാൻ നടപടി എടുത്തെങ്കിൽ ബാലസോർ അപകടം ഒഴിവാക്കാമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home