“ആർക്കിയോ ലോജിക്കൽ ക്യാമറ”കലാപ്രദർശനത്തിന് ശനിയാഴ്ച തുടക്കം

പുരാവസ്തു ഗവേഷകർക്കൊപ്പം സൂക്ഷ്മ വിശദാംശങ്ങൾ പകർത്തിയ ഒരു “ആർക്കിയോ ലോജിക്കൽ ക്യാമറ" സ്വയം മറനീക്കുകയാണ്. ചരിത്രം കാത്തുവെച്ച ഓരോ തരിയിലേക്കും കൺ തുറന്ന് ഒപ്പിയെടുത്തത് ഒരു കലാരൂപം കൂടിയാണെന്ന് അനുഭവിപ്പിക്കുന്ന എ മുഹമ്മദിന്റെ ചിത്രങ്ങൾ. കൊച്ചിയിൽ പ്രദർശനത്തിനെത്തുന്നു.
കലയും ചരിത്രവുമായി മാറുന്ന ഈ പ്രദർശനത്തിന് ഡിസംബർ ആറിന് തുടക്കമാവും. പുരാവസ്തുശാസ്ത്രത്തിൽ ഫോട്ടോഗ്രാഫിയുടെ പങ്കിനെയും പങ്കാളിത്തത്തെയും എ മുഹമ്മദ് തന്റെ ക്യാമറയിലൂടെ പുനർ നിർവ്വചിക്കയാണ് ഈ ഗ്യാലറിയിൽ.
പുരാവസ്തു ഫോട്ടോഗ്രാഫുകളെ വെറും സാങ്കേതിക സഹായങ്ങളായി കാണുന്ന പരമ്പരാഗത വീക്ഷണത്തെ ഈ ക്ലിക്കുകൾ വെല്ലുവിളിക്കുന്നു. കാഴ്ചക്കാരെ ഈ ഫോട്ടോകൾ പുരാവസ്തുക്കളായും കലകളായും തിരിച്ചറിയാൻ കൈപിടിക്കുന്നു. ഒപ്പം ഫോട്ടോഗ്രാഫറെ ഒരു കലാകാരനോ സംവേദകനോ ആയും കണക്കാക്കാൻ ക്ഷണിക്കുന്നു.
ഇതുവരെ കാണാത്ത ഒരു പ്രദർശനമാണ് ഒരുങ്ങുന്നത്. മുഹമ്മദ് എ ചലച്ചിത്ര രംഗത്തും ഫോട്ടോഗ്രാഫിയിലും ഛായാഗ്രഹണത്തിലും രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള ഫൈൻ ആർട്‌സ് ബിരുദധാരിയാണ്.
ഫോർട് കൊച്ചിയിൽ പരേഡ് ഗ്രൌണ്ടിന് എതിർവശത്തുള്ള കര ആർട് ഗ്യാലറിയിലാണ് പ്രദർശനം. ആർട്ടിഫാക്റ്റ് ആയി ഫോട്ടോ ഗ്രാഫുകൾ ഈ ഗ്യാലറിയിൽ കാഴ്ചക്കാരെ വരവേൽക്കുന്നു.
ജനുവരി 30 വരെ തുടരുന്ന പ്രദർശനത്തിന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെയാണ് അവസരം ഒരുക്കയിരിക്കുന്നത്.
ആഴി ആർക്കൈവ്സും, ഉരു ആർട് ഹാർബറും ചേർന്നൊരുക്കുന്ന “സീ എ ബോയിലിങ് വെസ്സൽ” കലാ പ്രദർശനത്തിലെ രണ്ടാം എഡിഷനിലെ ആദ്യ പ്രർദർശനമാണിത്.







0 comments