രാഹുലിനെ ഇപ്പോഴും ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസ്: എം വി ഗോവിന്ദൻ

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇപ്പോഴും ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുലിനെ സംരക്ഷിക്കുന്നതിൽ പ്രധാനകക്ഷി ഷാഫി പറമ്പിലാണ്. എവിടെ ഒളിപ്പിച്ചാലും അന്വേഷണസംഘം രാഹുലിനെ പിടികൂടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുലിനെതിരെ നിരവധി പരാതികൾ കോണ്‍ഗ്രസിന് ലഭിച്ചത്. ഈ കെട്ടികിടന്ന പരാതികളില്‍ നടപടിയെടുക്കാത്തിരുന്നവരാണ് കോൺഗ്രസ്. തെളിവുകൾ മുഴുവൻ പുറത്തുവന്നതിന് ശേഷമാണ് മുഖംരക്ഷിക്കാനായി പാർടി നടപടി സ്വീകരിച്ചത്. ഗത്യന്തരമാലില്ലാതെയാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഐശ്വര്യമാണ്. അതാണല്ലോ അടുത്ത മുഖ്യമന്ത്രിയാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. ഷാഫി പറമ്പിലും രാഹുലും ഒരേ നുകത്തിൽ കെട്ടേണ്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.
മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് ഉണ്ടായത്. പൊതുരംഗത്തുനിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ് മാങ്കൂട്ടത്തിൽ. അത്രയും ബീഭത്സമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments