ad
Deshabhimani

ആദ്യകാല സിനിമാ പിന്നണി ഗായകന്‍ എ കെ സുകുമാരന്‍ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2018, 02:23 PM | 0 min read

വടകര> പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എ കെ സുകുമാരന്‍ (80) വടകരയ്ക്കടുത്ത് പതിയാരക്കരയിലെ രാഗസുധയില്‍ നിര്യാതനായി. 1938 ല്‍ കണ്ണൂരിലെ തളാപ്പിലായിരുന്നു ജനനം. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച പകല്‍ 12 ന് വീട്ടു വളപ്പില്‍.   മലയാളത്തിലെ പ്രശസ്തരായ ഗായകരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ സുകുമാരന്‍ നൂറുകണക്കിന് ലളിത ഗാനങ്ങളും പാടി.  1999 ല്‍ ലളിത ഗാനത്തിനുള്ള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ആകാശവാണിയില്‍ നിരവധി നാടക-ലളിത ഗാനങ്ങള്‍ പാടിയിട്ടുണ്ട്.  

വിസ്‌മൃതിയിലായ ഗായകരെപ്പറ്റിയുള്ള പരമ്പരയില്‍  മണിമുകിലേ.. മണിമുകിലേ...എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിയുടെ പ്രിയ ഗായകനായ എ കെ സുകുമാരനെപ്പറ്റി പ്രശസ്ത ഗായകന്‍  ജി വേണുഗോപാല്‍ എഴുതി 2017 ഡിസംബറില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കുറിപ്പ് ഇവിടെ വായിക്കാം

1965 ലെ കടത്തുകാരന്‍ എന്ന സിനിമയിലെ വയലാറിന്റെ വരികള്‍ക്ക് ബാബുരാജ് സംഗീതം  പകര്‍ന്ന 'മണിമുകിലെ..മണിമുകിലെ  എന്ന എസ് ജാനകിയോടൊപ്പം പാടിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ജന്മ ഭൂമി, കുഞ്ഞാലി മരക്കാര്‍, തളിരുകള്‍ എന്നീ സിനിമകളിലും പാടിയിട്ടുണ്ട്. കെപിഎസി ഉള്‍പ്പെടെ നിരവധി നാടക ഗാനങ്ങള്‍ പാടിയ സുകുമാരന്‍ 1952 മുതല്‍ പൊതു വേദികളിലും പാടാന്‍ തുടങ്ങി.1956 മിതല്‍ എച്ച്എംവി ആര്‍ട്ടിസ്റ്റായിരുന്നു. തോപ്പില്‍ ഭാസിയുടെ മൂലധനം നാടകത്തില്‍ പാടിയതോടെ വയലാര്‍, ദേവരാജന്‍, ബാബുരാജ്, എ ടി ഉമ്മര്‍ തുടങ്ങിയവരുമായി അടുത്ത സൌഹൃദം പുലര്‍ത്തി. ഭാവസാന്ദ്രമായ നിരവധി ലളിത ഗാനങ്ങള്‍ക്ക് ഈണമിട്ടു. ബി വസന്തയോടൊപ്പം പാടിയ 'മാമല മോളിലെ  പൂമരകൊമ്പിലെ' എന്ന ഗാനം പ്രസിദ്ധമാണ്. കുഞ്ഞാലി മരക്കാര്‍ സിനിമയില്‍ ചിദംബരനാഥിന്‍റെ സംഗീതത്തില്‍ യേശുദാസ്, ജയചന്ദ്രന്‍ എന്നിവരോടൊപ്പം പാടിയിട്ടുണ്ട്. 16 വര്‍ഷം പ്രവാസി ജീവിതം നയിച്ചു. ഇതിനിടയില്‍ ഗള്‍ഫ് മേഖലയില്‍ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.  സ്വന്തമായി ട്രൂപ്പുണ്ടാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചു.

1990 ല്‍ ശബ്ദനാളിക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും മടങ്ങി.  പിന്നീട് പതിയാരക്കരയില്‍ സ്ഥിരം താമസമാക്കി. 2003 ല്‍ പാലക്കാട് സ്വരലയ നടത്തിയ ബാബുരാജ് സ്മൃതിയില്‍ എ കെ സുകുമാരനെ ആദരിച്ചു.  കോഴിക്കോട് ആകാശവാണി 2004ല്‍ അരനൂറ്റാണ്ടിന്റെ സംഗീത സംഭാവന പരിഗണിച്ച് ഉപഹാരം നല്‍കി ആദരിച്ചു.നിവരധി ചാനലുകളില്‍ സംഗീര പരിപാടികള്‍ അവതരിപ്പിച്ച സുകുമാരന്‍ പഴയകാല പാട്ടുകാരില്‍ ഭാവ ഗായകനെന്ന പേരെടുത്തിട്ടുണ്ട്. ഭാര്യ: സുധാ ബേബി.
 

പതിയാരക്കരയി
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ാൌശെര/ഴ്ലിൌഴീുമഹമസൌസൌാമൃമി/694016്വ


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home