ad
Deshabhimani

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: ആർഎസ്എസുകാരന്‍ അറസ‌്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2019, 02:18 PM | 0 min read

അമ്പലപ്പുഴ> വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസുകാരൻ  അറസ‌്റ്റിൽ. പുന്തല മഠത്തിപ്പറമ്പിൽ കണ്ണനെ(25)യാണ് അറസ‌്റ്റ‌് ചെയ‌്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ‌്ച പകൽ മൂന്നോടെയാണ് ഇയാളുടെ വീട്ടിൽനിന്ന‌് അറസ‌്റ്റ‌്ചെയ‌്തത്. സജീവ ആർഎസ്എസുകാരനായ കണ്ണൻ സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ ഭയന്ന് ബഹളംവച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.

ഭർത്താവ് വിദേശത്തായ യുവതിയുടെ വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. സംഭവശേഷം വീട്ടമ്മയ‌്ക്ക് മാനസിക സംഘർഷം ഉണ്ടായതിനാൽ വിദേശത്തെ ജോലി ഉപേക്ഷിച്ച് ഭർത്താവ് നാട്ടിലെത്തി. തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത‌്. ചോദ്യംചെയ്യലിനിടെ കണ്ണൻ കുറ്റം സമ്മതിച്ചതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home