ad
Deshabhimani

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2022, 08:42 PM | 0 min read


കോഴിക്കോട്   
ശവ്വാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ചൊവ്വാഴ്‌ച. റംസാൻ 30 പൂർത്തിയാക്കി  പെരുന്നാൾ ചൊവ്വാഴ്‌ച ആയിരിക്കുമെന്ന്‌ പാണക്കാട്  സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ  ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ  സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇബ്രാഹീം ഖലീലുൽബുഖാരി, കോഴിക്കോട്‌ മുഖ്യ ഖാസി  കെ വി ഇമ്പിച്ചമ്മത് ഹാജി എന്നിവര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home