നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2019, 02:36 PM | 0 min read

പയ്യന്നൂർ> ഓൺലൈൻ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് തട്ടിപ്പ് കേസിൽ മൂന്നു പേരെ പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഇരിയയിലെ കെ പ്രജീഷ് (30), പി ബാലദാസ് (31), രാവണീശ്വരത്തെ കെ സുധീഷ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.  അരിയളത്തെ കെ വിനോദ് കുമാർ (34), ഇരിയ കുയിങ്കാട്ടെ വേണുഗോപാലൻ നായർ (36) എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി.

പയ്യന്നൂർ അന്നൂർ കിഴക്കെകൊവ്വലിലെ  പ്രവാസിയായ എം കെ റെജിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ ഡയരക്ട് മാർക്കറ്റിങ്ങ് കമ്പനിയായ QNet ന്റെ ഭാഗമായി പ്രവർത്തിക്കുന്ന QLions Educational Trust എന്ന സ്ഥാപനത്തിൽ പാർട്ണർ ആക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ്  റെജിലിൽ നിന്നും 2017 ഒക്ടോബർ 6ന് 125000 രൂപ ഇവർ കൈപ്പറ്റിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പാർട്ണർ ആക്കുന്നതിനുള്ള രേഖകൾ ലഭിക്കാതായതോടെ കമ്പനിയുടെ ആളുകളുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

മാത്രമല്ല ഇത്തരത്തിൽ രണ്ടു പേരെ കൂടി പരിചയപ്പെടുത്തി ഷെയർ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച പയ്യന്നൂരിലെത്തി പൊലീസിൽ പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home