ad
Deshabhimani

നിയന്ത്രണം ലംഘിച്ച് ആരാധന: വികാരിക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 21, 2020, 10:38 PM | 0 min read

ഒല്ലൂർ
നിയന്ത്രണം ലംഘിച്ച് പള്ളിയിൽ തുടർച്ചയായി മണിക്കൂറുകൾ നീണ്ട പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ച ഒല്ലൂർ സെന്റ്‌ ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് കോനിക്കരയ്‌ക്കും മറ്റു സഹ കർമികൾക്കുമെതിരെ പൊലീസ്‌ കേസെടുത്തു.  വെള്ളിയാഴ്‌ച രാവിലെ ആറിന്‌ തുടങ്ങിയ  ആരാധന പൊലീസ്‌ ഇടപെട്ടതിനെത്തുടർന്ന്‌ ശനിയാഴ്‌ച ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലെ ആറുവരെയാണ്‌ ആരാധന നിശ്‌ചയിച്ചിരുന്നത്‌.  
നൂറുകണക്കിന്‌ ആളുകളാണ്‌ പങ്കെടുത്തത്‌. ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ  അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ  പൊലീസ്  സ്ഥലത്തെത്തി. പള്ളി വികാരിയോടും  വിശ്വാസികളോടും ഇവർ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആളുകളെ ഘട്ടംഘട്ടമായാണ്‌ ആരാധന നടത്തിയതെന്നാണ്‌ പള്ളി വികാരി  പറഞ്ഞത്‌. 
എന്നാൽ, കോവിഡ്‌ പ്രതിരോധത്തിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണം ലംഘിച്ചെന്ന്‌ പൊലീസ്‌ കണ്ടെത്തി.  അസി. വികാരിമാരായ ഫാ. ഫ്രാങ്കോ തെക്കത്ത്, ഫാ. ജീൻ ചിറയത്ത്, കപ്യാർമാരായ തോമസ് മാളിയേക്കൽ, രാജു മുളങ്ങൻ, കൈക്കാരൻമാരായ ഇ  വി  ആന്റണി, തോമസ് മേച്ചേരി, ഇ ജെ ആന്റണി, ലിറ്റോ കാറ്റാടി എന്നിവർക്കെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home