എ എ റഹീം പ്രസിഡന്റ് ഐ സാജു സെക്രട്ടറി

തിരുവനന്തപുരം > ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി എ എ റഹീമിനെയും സെക്രട്ടറിയായി അഡ്വ. ഐ സാജുവിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. രണ്ടാംതവണയാണ് സാജു സെക്രട്ടറിയാകുന്നത്. ഐ പി ബിനുവാണ് ട്രഷറര്‍.
വി അനൂപ്, കെ പി പ്രമോഷ്, എസ് കവിത, എം ലാലു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എസ് കെ ബെന്‍ഡാര്‍വിന്‍, വി വിനീത്, ബി ഷാജു, വി എസ് ശ്യാം എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. എസ് ഒ അനില്‍കുമാര്‍, ആര്‍ എസ് അനൂപ് (ആറ്റിങ്ങല്‍), എന്‍ എസ് നവനീത്, ലക്ഷ്മി, സിന്ധു എന്നിവരെ സെക്രട്ടറിയറ്റംഗങ്ങളായും തെരഞ്ഞെടുത്തു.









0 comments