പന്തളത്ത് ഡിവൈഎഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

പന്തളം > കഞ്ചാവ് മാഫിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് ഗുരുതരപരിക്ക്. ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് പ്രസിഡന്റ് ശ്രീഹരി, ബ്ലോക്ക് കമ്മിറ്റി അംഗം അനൂപ് എന്നിവർക്കു നേരെയാണ് തിരുവോണ രാത്രിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം ഉണ്ടായത്. ഇലവുന്തിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചുവരുന്ന വഴിയാണ് സംഭവം. കല്ലൻമൂടി ജങ്‌ഷനു സമീപം ബുധനാഴ്ച രാത്രി 10 ന് ആദർശ്, അനന്തു എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന സംഘം വാഹനം തടഞ്ഞു നിർത്തി കൂടെയുണ്ടായിരുന്ന രാജീവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും അനൂപിനെയും ശ്രീഹരിയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തലയ്ക്ക് പിന്നിലും ശരീരത്തിലും മാരകമായ മുറിവേൽപ്പിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. അനൂപിനും ശ്രീഹരിക്കും തലയ്ക്ക് മാരകമായ മുറിവേറ്റതിനെ തുടർന്ന് ഇവരെ പന്തളം സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments