ad
Deshabhimani

സർക്കാരിന്റെ ഉറപ്പിന്‌ തിളക്കം: മാത്യു ടി തോമസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 08, 2020, 12:18 AM | 0 min read

 തിരുവല്ല

സംസ്ഥാന ബജറ്റിൽ തിരുവല്ല നിയോജക മണ്ഡലത്തിന് കൈനിറയെ പദ്ധതികൾ... മണ്ഡലത്തിന്റെ വികസനത്തിൽ വലിയ മാറ്റങ്ങൾവരുത്തുന്ന ഇരുപതോളം പദ്ധതികൾക്കായി 242.5 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. 
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒപി ബ്ലോക്ക് നിർമിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു. തിരുവല്ല സബ് ട്രഷറിക്ക്‌ പുതിയ കെട്ടിടം നിർമിക്കുന്നതിന് 4 കോടിയും പുളിക്കീഴ് പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് 1.5 കോടിയും വകയിരുത്തി. കടപ്ര –-വീയപുരം ലിങ്ക് ഹൈവേയ്ക്ക് 35 കോടിയും പന്നായി –- തേവേരി റോഡിന് 23 കോടി രൂപയുമടക്കം അനുവദിച്ചു.  മണ്ഡലത്തിന്റെ ദീർഘനാളത്തെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതായി ബജറ്റ്‌.
12 റോഡുകളും 5 പുതിയ പാലവും 
മണ്ഡലത്തിലെ 12 റോഡുകൾ ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനാണ് തുക വകയിരുത്തിയത്. നിർമാണം നടത്തുന്ന റോഡും അനുവദിച്ച തുകയും: പന്നായി–- തേവേരി റോഡ് (23 കോടി), കടപ്ര –-വീയപുരം ലിങ്ക് ഹൈവേ (35 കോടി), അഴിയിടത്തുചിറ –-മേപ്രാൽ റോഡ് (15 കോടി), നിരണം ഡക്ക് ഫാം –- ആലുംതുരുത്തി –-കുത്തിയതോട് –- ഇരമല്ലിക്കര റോഡ് (20 കോടി), മഞ്ഞാടി –-ആമല്ലൂർ –- കുറ്റപ്പുഴ റോഡ് (5 കോടി), കാഞ്ഞിരത്തുംമൂട് –- ചാത്തങ്കേരികടവ് –- മണക്ക് ആശുപത്രി റോഡ് (30 കോടി), ആലംതുരുത്തി – -പനച്ചമൂട് –-തോക്കിനടി –- ചക്കുളത്തുകടവ് –- പനച്ചമൂട് റോഡ് (20 കോടി), തൈമറവുംകര –- ആൽത്തറ –- ഓതറ –- ആറാട്ടുകടവ് റോഡ് (10 കോടി), കുറ്റപ്പുഴ –- മാർത്തോമ്മാ കോളേജ് –- കിഴക്കൻമുത്തൂർ റോഡ് (3 കോടി), കാവനാൽകടവ് –-നെടുകുന്നം റോഡ് (15 കോടി), ആഞ്ഞിലിമൂട് –-കോട്ടത്തോട്  –- മഞ്ഞാടി റോഡ് (3 കോടി), നടയ്ക്കൽ –- മുണ്ടിയപ്പള്ളി –- പുന്നില്ലം –- കമ്മാളത്തകിടി (കവിയൂർ) റോഡ് (10 കോടി).
  ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം (3 കോടി), പുല്ലംപ്ലാവിൽ കടവ് പാലം (10 കോടി), കറ്റോട് പാലം (8 കോടി), മന്നംകരച്ചിറ പാലം (10 കോടി), പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രം ചെറിയപാലം (2 കോടി) തുടങ്ങിയ പാലങ്ങൾക്കാണ് തുക അനുവദിച്ചത്‌.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home