ദേവീപ്രസാദം പുരസ്കാരം സമര്‍പ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 06:01 PM | 0 min read

 ശ്രീകൃഷ്ണപുരം > ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാട് സ്മാരക ദേവീപ്രസാദം ട്രസ്റ്റിന്റെ  27ാമത് പുരസ്കാര സമര്‍പ്പണ സമ്മേളനം ഒളപ്പമണ്ണ മനയില്‍ ഡി ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. 

 ടി പത്മനാഭന്‍(സാഹിത്യം), പ്രൊഫ. ഒ വത്സല(സംസ്കൃതം), പട്ടിക്കാട് മേലേടം കൃഷ്ണന്‍നമ്പൂതിരി(വേദം), കലാമണ്ഡലം രാംമോഹന്‍(കഥകളി) എന്നിവര്‍ക്ക് 1001രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരങ്ങള്‍ ഡോ. ഒ എം അനുജന്‍ നല്‍കി. അനിത ഒളപ്പമണ്ണ, ഒ എംസി രാകേഷ്, ഒ എം രവി, ഒ എം സുരജ് എന്നിവര്‍ കീര്‍ത്തിപത്രം സമര്‍പ്പിച്ചു.  എഴുത്തുകാരി സുമംഗല പുരസ്കാര അവാര്‍ഡ് നേടിയവരെ പരിചയപ്പെടുത്തി. ഡോ. പി കെ മാധവന്‍ അധ്യക്ഷനായി. 
ടി പത്മനാഭന്‍, പ്രൊഫ. വത്സല, മേലേടം കൃഷ്ണന്‍ നമ്പൂതിരി, കലാമണ്ഡലം രാംമോഹന്‍,  ഒ എം ഹരി, ഉമ ഒളപ്പമണ്ണ, ഒ വി നാരായണന്‍, ഓപ്പത്ത് ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home