എൻജിനിയർക്ക് സാങ്കേതിക പരിജ്ഞാനം മാത്രം പോര: ഡോ. ഇ ശ്രീധരൻ

കോഴിക്കോട്
സമയനിഷ്ഠ, സത്യസന്ധത, പ്രൊഫഷണൽ മികവ്, സാമൂഹ്യ പ്രതിബദ്ധത എന്നിവ എൻജിനിയറിങ് രംഗത്തെ വിജയത്തിന് അനിവാര്യമാണെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ. ഓൺലൈനായി നടത്തിയ എൻഐടി കലിക്കറ്റിന്റെ 16–-ാമത് ബിരുദദാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം സാങ്കേതിക പരിജ്ഞാനം വ്യക്തിയെ നല്ല എൻജിനിയറാക്കില്ലെന്ന് 67 വർഷത്തെ ഔദ്യോഗിക ജീവിതം തന്നെ പഠിപ്പിച്ചു. സാങ്കേതിക മികവ് ഉന്നത മൂല്യങ്ങളോടുള്ള അഭിനിവേശവുമായി പൊരുത്തപ്പെടണം. ഉദാത്തമായ സ്വഭാവവും സേവന മനോഭാവവുമായി യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
866 ബിടെക്, 46 ബി ആർക്, 353 എം ടെക്, 10 എം പ്ലാൻ, 42 എംസിഎ, 35 എംബിഎ, 50 എംഎസ്‌സി, 89 പിഎച്ച്ഡി ഉൾപ്പെടെ 1491 വിദ്യാർഥികൾക്ക് ബിരുദം ലഭിച്ചു.
ഗവേണിങ് ബോർഡ് ചെയർമാൻ ഗജ്ജാല യോഗാനന്ദ് അധ്യക്ഷനായി. ,ഡോ. പി എസ് സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. കെ പങ്കജാക്ഷൻ, ഡോ. സാലി ജോർജ്, വിവിധ വകുപ്പുമേധാവികൾ എന്നിവർ സംസാരിച്ചു.










0 comments