ad
Deshabhimani

മഴവില്ലഴകില്‍ തുല്യതയ്ക്കായ്‌ കൈകോര്‍ത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 27, 2022, 01:20 AM | 0 min read

 
കോഴിക്കോട് 
അവഗണിക്കേണ്ടവരല്ലെന്നും ഞങ്ങളും തുല്യരാണെന്നുമുള്ള പ്രഖ്യാപനത്തോടെ മാനാഞ്ചിറയിൽ മഴവില്ലഴകിൽ അവർ കൈകോർത്തു. നമ്മളൊന്നാണെന്ന്‌ പ്രഖ്യാപിച്ചാണ്‌  ട്രാൻസ്‌ജെൻഡേഴ്‌സ് സംഘടനകളുടെ ജില്ലാസമിതിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രൈഡ് മാർച്ച് നടത്തിയത്‌. പരിപാടിയിൽ എൽജിബിടിക്യു സമൂഹാംഗങ്ങളോടൊപ്പം കോളേജ് വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്തു.
ബാൻഡ്‌ മേളത്തിനൊപ്പം ചുവടുവച്ചും റിബണുകളും ബലൂണുകളും തൂവാലകളും മഴവിൽ നിറമുള്ള പതാകകളും വീശിയായിരുന്നു മാർച്ച്‌. വ്യക്തിസ്വാതന്ത്ര്യവും ലിംഗസമത്വവും അവകാശമാണെന്ന സന്ദേശം സമൂഹത്തിനെ ഓർമിപ്പിക്കാനാണ്‌ മാർച്ച് നടത്തിയത്. 
ഈ മണ്ണിൽ ജനിച്ചവർ നാം, സ്‌നേഹത്തിൽ ചിരിച്ചിടാം,  മനുഷ്യനെന്നതാവണം മുഖ്യമെന്നതോർക്കണം എന്നീ മുദ്രാവാക്യമുയർത്തിയായിരുന്നു  മാർച്ച്‌. പുനർജനി കൾച്ചറൽ സൊസൈറ്റി, റൈസ് അപ്പ് ഫോറം, സഹോദരി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിസിലി ജോർജ്‌, സനൽ സുഹാസ്, സുസ്മി, അനാമിക, അലീന, ഭാവന, അനുരാധ എന്നിവർ മാർച്ചിന്‌ ശേഷം ചേർന്ന യോഗത്തിൽ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home