ad
Deshabhimani

സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയെ തെരുവ് നായ കടിച്ചു

Stray Dogs
വെബ് ഡെസ്ക്

Published on Jul 03, 2026, 09:45 AM | 1 min read

ഏറ്റുമാനൂർ : നഗരസഭ 13–-ാം വാർഡിൽ സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാഭ്യാസ വകുപ്പിലെ ക്ലറിക്കൽ സ്റ്റാഫ് പാദുവ സ്വദേശിനി നിഷ ചാക്കോയ്ക്കാണ് കടിയേറ്റത്. വ്യാഴം രാവിലെ പത്തോടെ മാടപ്പാട് ജങ്‌ഷന് സമീപമായിരുന്നു സംഭവം. സെൻസസ് നടപടികളുടെ ഭാഗമായി വീടുകളുടെ കണക്കെടുപ്പും മാപ്പിങ്ങും നടത്തുന്നതിനായി എത്തിയതായിരുന്നു നിഷ.


റോഡരികിലെ വീട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പിന്നാലെ എത്തിയ നായ കാലിൽ കടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ നായ ഓടിപ്പോയി. നിഷയുടെ കാലിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home