ad
Deshabhimani

ലോക്‌ഡൗൺ ഇളവിലും ഡ്രൈവിങ്‌‌ സ്‌കൂളുകൾ ബ്രേക്‌ഡൗണിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2020, 01:09 AM | 0 min read

 

 
കോട്ടയം
പല മേഖലകളിലും ലോക്‌ഡൗൺ ഇളവ്‌ ലഭിച്ചെങ്കിലും ഡ്രൈവിങ്‌‌ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ വ്യക്തയില്ലാത്തതിനാൽ   ഡ്രൈവിങ്‌ സ്‌കൂൾ ഉടമകൾ ദുരിതത്തിലായി ‌.   ഡ്രൈവിങ്‌ പഠിപ്പിക്കുന്ന സ്‌കൂൾ എന്നതാണ്‌ പേരെങ്കിലും തങ്ങളുടേത്‌ സ്വയം തൊഴിൽ സ്ഥാപനമാണെന്ന്‌ നടത്തിപ്പുകാർ പറയുന്നു.  ഇളവ്‌ ലഭിച്ചില്ലെങ്കിൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌ ഇത്തരം സ്ഥാപനങ്ങൾ. 
പലരും വായ്‌പയെടുത്തും സ്വർണ്ണം പണയം വച്ചും പലിശയ്‌ക്ക്‌ കടവുമെടുത്താണ്‌ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്‌. വരുമാനം നിലച്ചതോടെ വായ്‌പാ തിരിച്ചടവുകളെല്ലാം മുടങ്ങി. വേനലവധി കാലത്ത്‌ കൂടുതൽ പേർ ഡ്രൈവിങ്‌ പഠിക്കാനെത്തുന്നത്‌ ഈ മേഖലയ്‌ക്ക്‌ ഗുണം ചെയ്‌തിരുന്നു‌. എന്നാൽ കോവിഡ്‌ ആയതിനാൽ ഈ സീസണും നഷ്‌ടമായി.   
ജില്ലയിൽ വിവിധ ഭാഗങ്ങളിലയി 350ലേറെ ഡ്രൈവിങ്‌ സ്‌കൂളുകളും ആയിരത്തോളം തൊളിലാളികളും പണിയെടുക്കുന്നുണ്ട്‌. പലയിടത്തും ഉടമതന്നെയാണ്‌ തൊഴിലാളി. മാർച്ച്‌ 10നാണ്‌ അവസാനമായി കോട്ടയത്ത്‌ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നടന്നത്‌. അതിന്‌ ശേഷം ലേണേഴ്‌സ്‌ ടെസ്‌റ്റ്‌ അടക്കം നടന്നിട്ടില്ല. ആറ്‌ ആർടിഒ ഓഫീസുകളിലായി ലേണേഴ്‌സ്‌ കഴിഞ്ഞവർക്കായി‌ അയ്യായിരത്തിലേറെ‌ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നടത്താനുമുണ്ട്‌. രണ്ട്‌ മാസമായി മഴയും വെയിലുമേറ്റ്‌ പരിശീലനം നടത്തുന്ന ഇരുചക്രവാഹനങ്ങൾ ഗ്രൗണ്ടുകളിൽ കൂട്ടമായി കിടക്കുകയാണ്‌. ഇനി അത്‌ നന്നാക്കാതെ ഓടിക്കാൻ പറ്റില്ല‌. മേഖലയെ തൊഴിൽ മേഖലയായി കാണാൻ നടപടി ഉണ്ടായെങ്കിൽ മാത്രമേ താൽകാലിക പരിഹാരം ഉണ്ടാകൂ.  സർക്കാർ ക്ഷേമനിധികളില്ലാത്തതിനാൽ   ആനുകൂല്യങ്ങളും തങ്ങൾക്ക്‌‌ ലഭ്യമാകുന്നിലെന്ന്‌ ‌ ഓൾ കേരള ഡ്രൈവിങ്‌ വർക്കേഴ്‌സ യൂണിയൻ(സിഐടിയു) ജില്ലാ പ്രസിഡന്റ്‌ വി എസ്‌ ഓമനക്കുട്ടൻ, സെക്രട്ടറി എ എം ബിന്നു എന്നിവർ പറഞ്ഞു. ടെസ്‌റ്റ്‌ നടത്തിപ്പ്‌ അടക്കം ബാധിക്കുന്ന വെള്ളപ്പൊക്കമാണ്‌ വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധി.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home