മികവിന്റെ കേന്ദ്രമാകാൻ അഞ്ചൽ ജിഎച്ച്‌എസ്‌എസ്

അഞ്ചൽ
അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് അടിമുടി മാറി അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ.
പുനലൂർ മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാകാൻ തെരഞ്ഞെടുത്ത സ്‌കൂളിൽ പുതിയ കെട്ടിടവും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയായി.
അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർന്ന സ്‌കൂൾ മാർച്ചിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിക്കും.
മന്ത്രി കെ രാജുവിന്റെ ഇടപെടലിൽ അഞ്ചു കോടി രൂപ ചെലവിട്ടാണ് നിർമാണങ്ങൾ നടന്നത്. മൂന്നു നിലകളിൽ 30 ക്ലാസ് മുറികളുള്ള കെട്ടിടം പുതുതായി നിർമിച്ചു. ഇവിടെ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.










0 comments