ഉള്ളി, സവാള പൂഴ്ത്തിവയ്‌പ് തടയാൻ പരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 01:36 AM | 0 min read

കൊട്ടാരക്കര
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമിത ലാഭമെടുത്ത് കച്ചവടം നടത്തിയ അഞ്ചുപേർക്ക്‌ എതിരെ അവശ്യസാധന നിയമപ്രകാരം  കേസെടുത്തു. 
കൊട്ടാരക്കര, പുത്തൂർ, വെളിയം, ചടയമംഗലം, നിലമേൽ, കടയ്ക്കൽ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിലാണ് താലൂക്ക് സപ്ലൈ ഓഫീസറുടെയും റേഷനിങ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. വാങ്ങിയ വിലയിൽനിന്ന് ക്രമത്തിലധികം ലാഭം ഉൾപ്പെടുത്തിയ വിലയ്ക്ക് ഉള്ളിയും സവാളയും വിറ്റവർക്കെതിരെയാണ് കേസെടുത്തത്‌.  വയക്കൽ പബ്ലിക് മാർക്കറ്റിലെ ചില പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ നിരീക്ഷണത്തിലാണ്‌. ഉള്ളി, സവാള വ്യാപാരികൾ വാങ്ങിയ വില രേഖപ്പെടുത്തിയ അംഗീകൃത ബിൽ കടയിൽ സൂക്ഷിക്കുകയും പരിശോധനക്ക് ഹാജരാക്കുകയും ചെയ്‌തില്ലെങ്കിൽ  സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള  നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ് എ സെയ്ഫ് അറിയിച്ചു.  താലൂക്ക് സപ്ലൈ ഓഫീസറെ കൂടാതെ റേഷനിങ് ഇൻസ്‌പെക്ടർമാരായ ശരത് ചന്ദ്രൻ, സൈജുകുമാർ, ഷീജ, ശ്രീലേഖ, സ്മിത റാണി, വിമല, നസീല ബീഗം, ശ്രീലേഖ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്‌.  ഇതര വകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച്  പരിശോധന തുടരും.  അമിതവിലയെ കുറിച്ചുള്ള പരാതികൾ 9188527341 എന്ന നമ്പറിൽ അറിയിക്കാം.


deshabhimani section

Related News

View More
0 comments
Sort by

Home