പ്രിയമുള്ളവൾ പ്രിയദർശിനി

അഞ്ചൽ
എൽഎസ്എസ് സ്‌കോളർഷിപ്പായി രണ്ടു തവണ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചൽ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി പ്രിയദർശിനി. ഏരൂർ ഭാരതീപുരം ജവഹർ ലൈബ്രറിയിലെ ബാലവേദി അംഗമായ പ്രിയദർശിനി തന്റെ ആഗ്രഹം ലൈബ്രറി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. നിയുക്ത എംഎൽഎ പി എസ് സുപാൽ കഴിഞ്ഞദിവസം ലൈബ്രറിയിലെത്തി തുക ഏറ്റുവാങ്ങി. ലൈബ്രറി ഭാരവാഹികളായ ബി രാജീവ്, പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു.










0 comments