ad
Deshabhimani

ഗുരുവിന്റെ 
ആശയങ്ങളെയും 
മോദി വക്രീകരിച്ചു: കോടിയേരി ബാലകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 28, 2022, 02:29 AM | 0 min read


കൊച്ചി
പ്രധാനമന്ത്രി നരേന്ദ്രമോദി വർഗീയപ്രചാരണത്തിനായി  ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെയും   വക്രീകരിച്ചുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കൊച്ചിയിൽ അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ച്‌  സംസാരിക്കുകയായിരുന്നു കോടിയേരി.

ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ്‌ വർഗീയശക്തികൾ. ഗുരുവിന്റെ ആശയങ്ങളെപ്പോലും വക്രീകരിച്ച്‌  വർഗീയപ്രചാരണത്തിന്‌ ഉപയോഗിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ശിവഗിരി തീർഥാടന നവതി ഉദ്‌ഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ഗുരുവിന്റെ ആശയങ്ങളാൽ പ്രചോദിതമായ കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകർക്കാൻ വർഗീയശക്തികൾക്കാകില്ല. അത്‌ തകർത്ത്‌ കേരളത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയാക്കാനാണ്‌ ശ്രമിക്കുന്നത്‌. മതത്തിന്റെയും ജാതിയുടെയും പേരിൽ വൈരം സൃഷ്‌ടിക്കുന്ന കാലത്ത്‌ സാംസ്‌കാരികപ്രവർത്തകർക്ക്‌ വലിയ ഉത്തരവാദിത്വമാണ്‌ ഏറ്റെടുക്കാനുള്ളത്‌.
ചരിത്രത്തെയും യുക്തിചിന്തയെയും ശാസ്‌ത്രബോധത്തെയും അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമമാണ്‌ നടക്കുന്നത്‌.

ചിന്താശേഷിയില്ലാത്ത ജനതയെ രൂപപ്പെടുത്തി മതാധിഷ്‌ഠിത രാജ്യം സ്ഥാപിക്കലാണ്‌ അവരുടെ ലക്ഷ്യം. ദേശീയതയുടെ മറവിൽ ഏക സിവിൽകോഡ്‌, പൗരത്വനിയമം, ഏക ഭാഷ എന്നിവ നടപ്പാക്കി ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും പട്ടികവിഭാഗങ്ങളെയും ഇല്ലാതാക്കാനും ശ്രമിക്കുന്നു. ചെറുക്കുന്നവരുടെ ആശയങ്ങളെ മാത്രമല്ല അവരെത്തന്നെ ഇല്ലാതാക്കുന്നു. ബുൾഡോസർ എന്നാൽ ഒരു ജനവിഭാഗത്തെത്തന്നെ ഇല്ലാതാക്കാനുള്ള സംവിധാനമാക്കി മാറ്റുന്നു. ഇവരിൽനിന്ന്‌ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ സാംസ്‌കാരികപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും കോടിയേരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home