Deshabhimani

കെ സോമപ്രസാദ് എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2016, 02:06 PM | 0 min read

തിരുവനന്തപുരം > കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ സോമപ്രസാദ് മത്സരിക്കും.

എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയ സോമപ്രസാദ് ശാസ്താംകോട്ട ഡിബി കോളേജിലെ ആദ്യ യൂണിയന്‍ ചെയര്‍മാനാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, കേന്ദ്രകമ്മിറ്റി അംഗം, കേരള സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐ എം ശാസ്താംകോട്ട ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും കുന്നത്തൂര്‍ ഏരിയസെക്രട്ടറിയുമായിരുന്നു.

1987–91 നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശഭരണമന്ത്രി വി ജെ തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറി. 2001ല്‍ നെടുവത്തൂര്‍ അസംബ്ളിസീറ്റില്‍ മത്സരിച്ചു. ശൂരനാട് ഡിവിഷനില്‍നിന്നു മത്സരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. ഇപ്പോള്‍ കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം, സിഐടിയു സംസ്ഥാനകൌണ്‍സില്‍ അംഗം എന്നീ ചുമതലകളും വഹിക്കുന്നു.

പരേതനായ റിട്ട. റെവന്യൂ ഉദ്യോഗസ്ഥന്‍ കെ സി കറുമ്പന്റെയും വെളുമ്പിയുടെയും മകനാണ്. മയ്യനാട് ഗവ. എച്ച്എസ്എസ് പ്രഥമാധ്യാപിക എം ആര്‍ സുജാതയാണ് ഭാര്യ. മക്കള്‍: പാര്‍വതി (എന്‍ജിനിയര്‍, ഫാക്ട്), ശ്രീലക്ഷ്മി (എംബിബിഎസ് വിദ്യാര്‍ഥി, തൃശൂര്‍ മെഡിക്കല്‍കോളേജ്), വിഷ്ണു (കൊട്ടാരക്കര നവോദയ സ്കൂള്‍ വിദ്യാര്‍ഥി).

 


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home