Deshabhimani

ആന്റണി ജോണിന് നെല്ലിക്കുഴിയില്‍ ഉജ്വല സ്വീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2016, 09:47 PM | 0 min read

കോതമംഗലം > ചെറുകിട വ്യവസായങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണ്‍ നാലാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. ടി എം മീതിയന് നാട് നല്‍കിയ അംഗീകാരവും പിന്തുണയും ഓര്‍മിപ്പിക്കുന്നതായിരുന്നു നെല്ലിക്കുഴിയിലെ സ്വീകരണം.

ടി എം മീതിയന്‍ അന്ത്യവിശ്രമം കൊള്ളുന്ന മേതല ജുമാമസ്ജിദിന്റെ പടിക്കല്‍നിന്നാണ് സ്വീരണത്തിന് തുടക്കംകുറിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സോഫിയ മലപ്പുറം ഉദ്ഘാടനംചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് അംഗം സല്‍മാ ലത്തീഫ് അധ്യക്ഷയായി. തെരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ സെക്രട്ടറി ആര്‍ അനില്‍കുമാര്‍, ചെയര്‍മാന്‍ സി എസ് നാരായണന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലിം, അസീസ് റാവുത്തര്‍, ടി എം അബ്ദുള്‍ അസീസ്, കെ എം പരീത്, എം എസ് ജോര്‍ജ്, എം ജി പ്രസാദ്, കെ ഇ ജോയി, ഷിബു പടപറമ്പത്ത്, പി കെ രാജേഷ്, സീതി മുഹമ്മദ്, ഷാജി പീച്ചക്കര, പി എം മജീദ്, സിദ്ദിഖ് ഉള്‍ അക്ബര്‍, എ ആര്‍ വിനയന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തുനിന്ന് പര്യടനം ആരംഭിക്കും. കുട്ടമ്പുഴയില്‍ സമാപിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home