അങ്കമാലി അക്ഷയയുടെ ആഴം മികച്ച നാടകം

തിരൂര്‍ > ആക്ട് തിരൂരിന്റെ നാടകമേളക്ക് സമാപനമായി. മികച്ച പ്രൊഫഷണല്‍ നാടകമായി അങ്കമാലി അക്ഷയയുടെ ആഴം തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം തിരുവനന്തപുരം സംസ്കൃതിയുടെ ഒളിമ്പ്യന്‍ ചക്രപാണി, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ എന്നിവ പങ്കിട്ടു.
തിരുവനന്തപുരം സോപാനത്തിന്റെ സഹയാത്രികന്റെ ഡയറിക്കുറിപ്പ് മൂന്നാം സ്ഥാനം നേടി. മികച്ച രചന- മുരളി കൃഷ്ണ (ഒളിമ്പ്യന്‍ ചക്രപാണി), മികച്ച സംവിധാനം- സുരേഷ് ദിവാകര്‍ (ആഴം), മികച്ച നടന്‍- കണ്ണൂര്‍ വാസൂട്ടി (ഒളിമ്പ്യന്‍ ചക്രപാണി ), മികച്ച നടി- മഞ്ജു റജി (കരുണയിലെ വാസവദത്ത), മികച്ച ഗാനരചന- രമേഷ് കാവില്‍ (അരണ), മികച്ച സംഗീതം- സിബി നായരമ്പലം (അരണ), മികച്ച രംഗപടം- വിജയന്‍ കടമ്പേരി (ആഴം), മികച്ച ദീപസംവിധാനം- സുരേഷ് ദിവാകര്‍ (ആഴം).
നവാഗത പ്രതിഭക്കുള്ള ബേബിയേട്ടന്‍ പുരസ്കാരത്തിന് ആഴം നാടകത്തിലെ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനസും, കെ പി പ്രശാന്ത് സ്മാരക പുരസ്കാരത്തിന് ഉഷാ ചന്ദ്രബാബുവും, മാത്യു വര്‍ഗീസ് സ്മാരക പുരസ്കാരം ഷാനില്‍ വടകരയും അര്‍ഹരായി. പ്രത്യേക പുരസ്കാരം അരണയിലെ ദിനേശനും ആഴത്തിലെ ചേര്‍ത്തല ലേഖയും നേടി.
സമാപന സമ്മേളനം വി അബ്ദുറഹിമാന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനായി. നഗരസഭാ കൌണ്‍സിലര്‍മാരായ നാജിറ അഷറഫ്, പി കോയ, കെ വേണുഗോപാല്‍, കെ എം അലി, പി എ ബാവ, ജലീല്‍ മയൂര, നൈന ബാവ, എന്‍ പി ജോണ്‍, ജെ രാജ് മോഹന്‍, എം കെ അനില്‍കുമാര്‍, സി രമേശ്, ജോസ് മാത്യു, അബ്ദുള്‍ ഖാദര്‍, മുഹമ്മദ്, സുനില്‍ കുമാര്‍, കെ പി ശശിധരന്‍, ടി കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മനോജ് ജോസ് സ്വാഗതവും കരീം മേച്ചേരി നന്ദിയും പറഞ്ഞു.









0 comments